ടോക്യോ: ജപ്പാനില്‍ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയാണ് ഭൂചലനം. അതിശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമിക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഭൂകമ്പത്തെതുടര്‍ന്ന് ടോക്യോയുടെ വടക്കന്‍ മേഖലയിലെ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ അടിയന്തരമായി നിര്‍ത്തിവെച്ചു.
മേഖലയിലെ വൈദ്യുതബന്ധവും തകരാറിലായി. കൂടാതെ യമാഗാട്ട, നിഗാട്ട തുടങ്ങിയ പ്രദേശങ്ങളിൽ സുനാമി തിരകള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പ്രകമ്പന മേഖലയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ആണവകേന്ദ്രത്തിൽ അപകടമൊന്നും സംഭവിച്ചില്ല;
പ്രതികരിക്കാൻ ഇവിടെ എഴുതുക