ചെന്നൈ: വേനലവധിക്ക് ശേഷം ക്ലാസുകള്‍ ആരംഭിക്കുന്ന ദിവസം ഇവിടെ വിദ്യാര്‍ത്ഥികള്‍ ബസ് ഡേയായി ആഘോഷിക്കാറുണ്ട്. യാത്രക്കാരെ ശല്യം ചെയ്തും ബസിന് മുകളില്‍ വലിഞ്ഞു കയറിയുമുള്ള ആഘോഷം ഉപേക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ മുന്നറിയിപ്പുകള്‍ കാറ്റില്‍ പറത്തി ഇത്തവണയും ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ബസ് ഡേ അഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ബസിന് മുകളില്‍ വലിഞ്ഞുകയറി യാത്ര ചെയ്തു. ഡൈവര്‍ ബ്രേക്ക് ചവിട്ടിയപ്പോള്‍ മുപ്പതോളം പേര് റോഡിലേക്ക് വീണു.
വീഴ്ചയില്‍ കുറച്ച്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചെന്നൈ പച്ചയപ്പകോളേജിലെയും അംബേദ്കര്‍ കോളേജിലെയും വിദ്യാര്‍ഥികള്‍ ബസ് ഡേ ആഘോഷിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുകയാണ്. വീഡിയോ വൈറലായതോടെ ആഘോഷ പരിപാടിയില്‍ പങ്കെടുത്ത ഇരുപതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
https://twitter.com/tweetstonaveen/status/1140817554513883136
പ്രതികരിക്കാൻ ഇവിടെ എഴുതുക