തിരുവനന്തപുരം: പൊതുവിടത്തില്‍ വീട്ടിലെ മാലിന്യം നിക്ഷേപിച്ചയാളെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടികൂടി 25500 രൂപ പിഴ ചുമത്തി. നഗരസഭയിലെ നന്തന്‍കോട് ഹെല്‍ത്ത് സര്‍ക്കിള്‍ പരിധിയിലെ വെള്ളയമ്പലം മന്മോഹന് ബംഗ്ലാവിന് എതിര്‍വശത്ത് ചൊവ്വാഴ്ച വെളുപ്പിനാണ് മാലിന്യം നിക്ഷേപിച്ചത്. മാലിന്യം നിക്ഷേപിച്ച വെങ്ങാനൂര്‍ സ്വദേശി സുനില്‍ കുമാറിനെ നന്തന്‍കോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടികൂടുകയും പിഴ ചുമത്തുകയും ചെയ്തു.
പരിസ്ഥിതി വാരാചാരണത്തോട് അനുബന്ധിച്ച് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കരിയിലകള്‍ ശേഖരിക്കുന്നതിനായി കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചിരുന്നു. ഇയാൾ വെളുപ്പിന് 4.30 മണിയോട് കൂടിയാണ് മാലിന്യം നിക്ഷേപിച്ചത്. സ്ഥലത്ത് ഉണ്ടായിരുന്ന നന്തന്‍കോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്എസ് മിനുവിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടിയാണ് പിഴ ചുമത്തിയത്. പിഴ തുക നഗരസഭ ട്രഷറിയില്‍ ഒടുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക