വിപണിയില്‍ 250 സിസി ബുള്ളറ്റ് എത്തിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. കരുത്ത് കുറഞ്ഞ ബൈക്കുകളുടെ വിപണിയില്‍ വേണ്ടത്ര സ്വാധീനം ചെലുത്താന്‍ സാധിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് 250 സിസിയിലും ബുള്ളറ്റ് എത്തിക്കുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല.
റോയല്‍ എന്‍ഫീല്‍ഡിന്റെ ബ്രിട്ടണിലെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് വിഭാഗമാണ് 250 സിസി ബൈക്കുകളുടെ സാധ്യത സംബന്ധിച്ച് പഠനം നടത്തുന്നത് . ഈ ബൈക്കുകള്‍ക്ക് പുറമെ, എക്കണോമിക്കല്‍ ആയിട്ടുള്ള കൂടുതല്‍ ബൈക്കുകള്‍ എത്തിക്കാനും ആലോചിക്കുന്നുണ്ട്.
കരുത്ത് കുറഞ്ഞ എന്ജിന് അവതരിപ്പിച്ചാലും ബുള്ളറ്റ് ബൈക്കുകളുടെ ഡിസൈനില്‍ മാറ്റം വരുത്താന്‍ സാധ്യത കുറവാണ്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ പതിവ് ഡിസൈന്‍ ശൈലിയില്‍ തന്നെയായിരിക്കും പുതിയ ബൈക്കും പുറത്തിറക്കുക. കഴിഞ്ഞ വര്‍ഷം നിരവധി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇറക്കിയിരുന്നു. അതുകൊണ്ടുതന്നെ കരുത്ത് കൂടിയ ബൈക്കുകളുടെ വിപണിയില്‍ വ്യക്തമായ സ്വാധീനമുറപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന് കഴിഞ്ഞിട്ടുണ്ടെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക