പോപ്പിക്കുടയുടെ പരസ്യം മലയാളികളാരും മറക്കാനിടയില്ല. എന്റെ മഴയ്ക്കെന്റെ പോപ്പി, എന്റെ മഴയ്ക്കെന്റെ പോപ്പിക്കുട എന്ന പാട്ടിന് അനുശ്രീ തന്റെ വേര്‍ഷന്‍ വീഡിയോ ഇറക്കിയിരിക്കുകയാണ്. മുടി രണ്ടുഭാഗത്തേക്കും കെട്ടി, കുട പിടിച്ച് കൊച്ചുകുട്ടിയെ പോലെയാണ് അനു ഗാനരംഗത്ത് എത്തുന്നത്. വട്ടാണല്ലേ എന്ന് എന്നോട് കുറേപ്പേര് ചോദിച്ചു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തത്.
വെറുതയല്ല ഇപ്പോ മഴ പെയ്യാത്തത്, അനൂ നിനക്ക് എന്തു പറ്റിയെടാ കണ്ണാ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
https://www.facebook.com/actressanusree/videos/2362447067147598/?t=0
പ്രതികരിക്കാൻ ഇവിടെ എഴുതുക