ഹൈദരാബാദ്: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തുവാന്‍ വൈകിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പാചകക്കാരന് യുവാവിന്റെ ശരീരത്തില്‍ തിളച്ച എണ്ണയൊഴിച്ചു. ഹൈദരാബാദിലാണ് സംഭവം. പ്രഭാത ഭക്ഷണം കഴിക്കുവാന്‍ ഹോട്ടലില്‍ എത്തിയതായിരുന്നു ഈ യുവാവ്. ഭക്ഷണം ലഭിക്കുവാന്‍ 15 മിനിറ്റ് സമയമെടുക്കുമെന്ന് പാചകക്കാരന് അറിയിച്ചിരുന്നു. എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഭക്ഷണം ലഭിക്കാതായതോടെ കുപിതനായ യുവാവ് പാചകക്കാരനുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.
വളരെ മോശമായി രീതിയില്‍ യുവാവ് പാചകക്കാരനെ ആക്ഷേപിച്ചു. ഇതില്‍ കുപിതനായി പാചകക്കാരന് അടുക്കളയില്‍ പോയി തിളച്ച എണ്ണയെടുത്തു കൊണ്ടു വന്ന് ഈ യുവാവിന്റെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു. കഴുത്തിലും മുഖത്തും കൈകളിലും ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക