ദോഹ: ഖത്തറില്‍ ചൂടും പൊടിക്കാറ്റും വര്‍ദ്ധിച്ചതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വരും രണ്ടു ദിവസങ്ങളിലും കാലാവസ്ഥ മോശമാവാനാണ് സാധ്യതയെന്നും ദൂരക്കാഴ്ച കുറയ്ക്കുന്നതിനാല്‍ വാഹനമോടിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നൽകി. പൊടി ഉയര്‍ത്തുന്ന ശക്തമായ വടക്ക് പടിഞ്ഞാറന്‍ കാറ്റാണ് (അല്‍ ബരാഹി) രാജ്യത്ത് തുടരുന്നത്. പകല്‍ സമയങ്ങളില്‍ ശക്തവും രാത്രിയോടെ ദുര്ബലവുമാകുന്നതാണ് ഇതിന്റെ പ്രത്യേകത.
ചൂടും പൊടിക്കാറ്റും ശക്തമായതിനാല്‍ വേനല്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത തള്ളിക്കളയരുതെന്നും പൊതുജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. പകല്‍ സമയങ്ങളില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കടല്‍ കാണാന്‍ പോകുന്നതും ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക