രാജ്യത്ത് തൊഴിൽ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ തുറന്ന് പറഞ്ഞ മീടു ആരോപണത്തിലൂടെ വിവാദത്തിൽ പെട്ട വർഷമാണ് 2018.നാനാപടേക്കറിനെതിരേ തനുശ്രീ ദത്ത രംഗത്ത് വന്നതിന് തൊട്ടുപിന്നാലെ ഗായിക ചിന്‍മയിയിലൂടെ തെന്നിന്ത്യയിലും മീ ടൂ തരംഗം കുപ്രസിദ്ധി നേടിയിരുന്നു.
പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേയും സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ഒരുപാട് പ്രമുഖര്‍ക്കെതിരേയും താരം രംഗത്ത് വന്നിരുന്നു. എന്നാൽ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്കുവച്ച ഒരു ട്വീറ്റിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ് ചിന്മയിയിപ്പോള്.
ചിന്മയിയുടെ ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രന് സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ പേരിലാണ് ചിന്മയിക്കെതിരേ സൈബർ ആക്രമണം. നാഗാര്‍ജുനയും രാകുല്‍ പ്രീത് സിങ്ങുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ അതിഥി കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സിനിമയുടെ ടീസര്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ രണ്ടാമതെത്തിയതിന്റെ സന്തോഷം അറിയിച്ചു കൊണ്ട് ചിന്മയി പങ്കുവച്ച ഒരു ട്വീറ്റിന് താഴെയാണ് വിമര്‍ശനങ്ങളുടെ പെരുമഴ. 2013 ല്‍ ചിന്മയി പങ്കുവച്ച ട്വീറ്റിനെ ഉദ്ധരിച്ചായിരുന്നു ആക്രമണം.ഇന്ത്യന്‍ സിനിമയിലെ നായകന്മാര് മക്കളുടെ പ്രായമുള്ള നായികമാരെ കാസ്റ്റ് ചെയ്യുന്നത് ഒരു കീഴ്വഴക്കമായി തുടരുകയാണ് . ഇനിയും ഇത് അവസാനിച്ചിട്ടില്ലെന്നായിരുന്നു ചിന്മയുടെ ട്വീറ്റ്.
ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഇതു തന്നെയല്ലേ ആദ്യം ഭര്‍ത്താവിനെ ഉപദേശിക്കുകയും വിമര്‍ശിക്കുകയും ചെയ്യൂ എന്നും ചിലര്‍ ചിന്മയി വിമർശിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക