രണ്ടുദിവസം പ്രായമുള്ള കുഞ്ഞുമായി കാഞ്ഞങ്ങാട് നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ആംബുലന്‍സ് യാത്രതിരിച്ചു.ബുധനാഴ്ച രാത്രിയോടെ കാഞ്ഞങ്ങാട് നിന്നും രാത്രി 9.20-നാണ് ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. ഉദുമ സ്വദേശി നാസര്‍-മുനീറ ദമ്പതികളുടെ കുഞ്ഞിനെയാണ് കൊണ്ടുവരുന്നത്.
കുഞ്ഞിന്റെ ഹൃദയവാല്‍വിന് തകരാറുള്ളതിനാല്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയോടെ കുഞ്ഞുമായി ആംബുലൻസ് തിരുവനന്തപുരത്ത് എത്തും. കെ.എല്‍. 60 ജെ. 7739 നമ്പര്‍ ആംബുലന്‍സിലാണ് കുഞ്ഞിനെ കൊണ്ടുപോകുന്നതെന്നും ഗതാഗതം സുഗമമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരള കാസര്‍കോട് ജില്ലാ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക