ഫോക്സ്വാഗണ് ബീറ്റിലിന്റെ നിര്‍മാണം അവസാനിപ്പിച്ചു. മെക്സിക്കോയിലെ പേബ്ല നിര്‍മാണ കേന്ദ്രത്തില്‍നിന്നാണ് അവസാന ബീറ്റില്‍ പുറത്തിറങ്ങിയത്. ഒരുകാലത്തെ തരംഗമായിരുന്ന ബീറ്റിലിന്റെ ഓര്‍മയ്ക്കായി അവസാന മോഡല്‍ കമ്പനി വിപണിയിലേക്കെത്തിക്കില്ല, പകരം മെക്സിക്കോയിലെ ഫോക്സ്വാഗണ് മ്യൂസിയത്തില്‍ സൂക്ഷിക്കും.
ഡെനീം ബ്ലൂ നിറത്തിലുള്ളതാണ് അവസാന ബീറ്റില്‍. 1938 ൽ നിരത്തിലെത്തിയ ബീറ്റില്‍ എട്ടുദശാബ്ദത്തോളം യൂറോപ്പിലും അമേരിക്കയിലുമടക്കം നിറഞ്ഞ് നിന്ന ശേഷമാണ് വിടവാങ്ങുന്നത്. 1998-ല്‍ പരിഷ്കരിച്ച ബീറ്റിൽ പുറത്തിറങ്ങി . 2010 വരെ ഇതിന്റെ 12 ലക്ഷം മോഡലുകള്‍ വിറ്റഴിക്കപ്പെട്ടു .
2012 ല്‍ പുറത്തിറങ്ങിയ മൂന്നാംതലമുറ ബീറ്റിലിന്റെ അഞ്ച് ലക്ഷത്തോളം മോഡലുകളും ഫോക്സ്വാഗണ് വിറ്റഴിച്ചിട്ടുണ്ട്. കുഞ്ഞന്‍ ബീറ്റില്‍ വിടപറയുന്നതോടെ മെക്സിക്കന്‍ പ്ലാന്റില്‍ ഇനി നോര്‍ത്ത് അമേരിക്കയിലേക്കുള്ള എസ്.യു.വി മോഡലുകളാണ് ഫോക്സ്വാഗണ് നിര്‍മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക