രാജ്യത്ത് മറ്റു കമ്പനികളെ കടത്തിവിട്ട് ജിയോ വരുമാനത്തിൽ കുതിച്ചുയരുകയാണ്. രാജ്യത്തെ രണ്ട് വന്‍ കമ്പനികളെ കടത്തിവെട്ടിയാണ് ജിയോ മുൻപിൽ നിക്കുന്നത്. വൊഡാഫോണ്‍- ഐഡിയ ലയനം നടത്തിയിട്ടും ജിയോയ്ക്ക് ഒപ്പം പോലുമെത്താന്‍ ആയില്ല. ഒപ്പം എയര്‍ടെല്ലും വരുമാന വളര്‍ച്ചയില്ലാതെ താഴേക്ക് പോകുകയാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ കണക്കു പ്രകാരം എയര്‍ടെല്ലിന്റെ വരുമാനം 8.7 ശതമാനം ഇടിഞ്ഞ് 5920.22 കോടിയും വോഡഫോണ്‍ എഡിയയുടെ വരുമാനം 1.25 ശതമാനം ഇടിഞ്ഞ് 7133.40 കോടിയിലുമെത്തി. എന്നാല്‍ ജിയോയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായി. ഏപ്രില്‍ അവസാന റിപ്പോര്‍ട്ട് പ്രകാരം ജിയോയ്ക്ക് 31.5 കോടി വരിക്കാറുണ്ട്. ജിയോയുടെ വരുമാനം 3.76 ശതമാനം ഉയര്‍ന്ന് 9838.91 കോടിയിലെത്തുകയും ചെയ്തു.
ജിയോയ്ക്ക് അടിക്കടി ഉപഭോക്താക്കള്‍ കൂടുമ്പോള്‍ മറ്റു രണ്ടു കമ്പനികള്‍ക്ക് കുറഞ്ഞുവരികയാണ്. ഏപ്രില്‍ അവസാനത്തില്‍ ജിയോയ്ക്ക് 315 മില്യണ്‍ ഉപഭോക്താക്കളാണുള്ളത്. അതേസമയം, വൊഡാഫോണ്‍- ഐഡിയ്ക്ക് 393 മില്യണും ഭാരതി എയര്‍ടെല്ലിന് 322 മില്യണും ഉപഭോക്താക്കളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക