വളർന്നു വരുന്ന സാങ്കേതിക ലോകത്തിൽ കമ്പ്യൂട്ടർ ഇല്ലാതെ ഒരു ഓഫീസുകളും പ്രവർത്തിക്കില്ല .ദീർഘനേരം കമ്പ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയും മുന്നിൽ ജോലി ചെയ്യുന്നവരാണ് ഇന്ന് മിക്കവരും. എന്തിനും ഏതിനും കംപ്യൂട്ടറുകളെയും ഇന്റർനെറ്റിന്റെയും ആശ്രയിച്ചാണ് ഇന്ന് നമ്മുടെ ലോകം മുന്നോട്ട് പോകുന്നത്. അടുക്കളയിലെ പാചകക്കുറിപ്പ് തൊട്ട് സൗന്ദര്യം വർധിപ്പിക്കാനുള്ള നുറുങ്ങുകൾ വരെ ഇന്ന് ലഭ്യവുമാണ്.
ദീർഘനേരം കമ്പ്യൂട്ടറിന്റെ മുന്നിൽ ചിലവഴിക്കുന്നവർക്ക് കണ്ണിന്റെയും കാഴ്ചയുടെ പ്രശ്നങ്ങൾ ഉണ്ടാകും കണ്ണ് വരണ്ടു പോകൽ, തലവേദന, കണ്ണിൽ ചൊറിച്ചൽ, കണ്ണുകളില്‍ എരിച്ചില്‍, പെട്ടെന്ന് അസ്വസ്ഥമാകല്‍, ചുവപ്പു നിറം, കരുകരുപ്പ്, രാത്രികാലങ്ങളില്‍ വാഹനമോടിക്കാനുള്ള ബുദ്ധിമുട്ട്, കണ്ണുകള്‍ക്ക് തളര്‍ച്ച, കാഴ്ച മങ്ങല്‍ തുടങ്ങിയവയാണ് അതിൽ പ്രധാനമായും കണ്ടുവരുന്ന പ്രശ്നങ്ങൾ. ഇവ അധികമായാൽ കാഴ്ചയെ തന്നെ സാരമായി ബാധിക്കും.
ഇവയിൽ നിന്നും കണ്ണുകൾക്ക് രക്ഷ നൽകാൻ ശ്രദ്ധിക്കേണ്ട ഓഫീസിൽ നിന്ന് തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ നോക്കാം.
1 .ദീർഘനേരം കമ്പ്യൂട്ടർ സ്ക്രീൻ നോക്കി ജോലി ചെയ്യുന്നവർ കണ്ണിന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ കമ്പ്യൂട്ടറിന്റെ സ്ക്രീന്‍ ക്രമീകരിക്കേണ്ടതാണ്. കമ്പ്യൂട്ടറിന്റെ മോണിറ്റര്‍ കണ്ണിന്റെ നേരെ അല്ലെങ്കില്‍ അല്‍പ്പം താഴെയായി ക്രമീകരിക്കുക. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തുടര്‍ച്ചയായി നോക്കിയിരിക്കാതെ ഇടയ്ക്കിടെ കണ്ണിന് വിശ്രമം നല്‍കുക. ഇതിനായി, 20-20-20 നിയമം പിന്തുടരുക. അതായത് എല്ലാ 20 മിനിറ്റിലും 20 സെക്കന്‍ഡ് വിശ്രമം എടുക്കുകയും 20 അടിയെങ്കിലും ദൂരെയുള്ള വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക.
2. ഇടയ്കിടയ്ക് കണ്ണുകൾ ചിമ്മാൻ മറക്കരുത്. കണ്ണുകളിൽ കണ്ണീരു ഉൽപാദിപ്പിച്ച കണ്ണിൽ ഈർപ്പം നിലനിർത്താൻ ഇത് ഉപകരിക്കും.
3. ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്പുകള്‍ അഥവാ കൃത്രിമ കണ്ണീര് മരുന്നു കടകളില്‍ നിന്ന് വാങ്ങാന്‍ ലഭിക്കും. കമ്പ്യൂട്ടര്‍ ഉപയോഗം, ചൂടും കാറ്റും അധികമായ കാലാവസ്ഥ എന്നിവ മൂലം കണ്ണുകള്‍ വരളുന്നതും കണ്ണുകളുടെ തളര്‍ച്ചയ്ക്കും ഇത്തരം ഡ്രോപ്പുകള്‍ ഉറ്റിക്കുന്നത് ആശ്വാസം പകരും.
4. ഇടയ്കിടയ്ക് കണ്ണുകൾ നല്ല തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ധാരാളം വെള്ളം കുടിക്കുകയും വേണം.
5. കണ്പോളകളില് സാവധാനം മസാജു ചെയ്യുന്നത് ഗ്രന്ഥികളില്‍ നിന്ന് എണ്ണ പുറത്തുവരാന്‍ സഹായിക്കും. അധികമായുള്ള എണ്ണ, പൊടി, മാലിന്യങ്ങള്‍ എന്നിവ കണ്പോളകളുടെ അരികില്‍ നിന്ന് തുടച്ചു മാറ്റുക. കണ്പീലികള് വൃത്തിയാക്കുന്നതും ശ്രദ്ധിക്കണം.
6. കമ്പ്യൂട്ടറിന്റെ തെളിച്ചം സൗകര്യപ്രദമായ രീതിയില്‍ ആക്കിയിട്ട് വേണം ജോലി ചെയ്യാന്‍. തെളിച്ചം കൂടുന്നത് കണ്ണിന്റെ ആയാസം കൂട്ടും. അതുപോലെ കണ്ണിന്റെ ആയാസം കുറയ്ക്കാന്‍ സഹായിക്കുന്ന നിറമാണ് പച്ച. ജോലിക്കിടയില്‍ ജനാലയില്‍ കൂടി പുറത്തെ പച്ചപ്പിലേക്ക് ഇടയ്ക്ക് നോക്കുക. അതിനുള്ള സൗകര്യമില്ലെങ്കില്‍ കമ്പ്യൂട്ടറിലെ വാള്‍പേപ്പര്‍ പച്ചനിറത്തില്‍ ആക്കുക.
7. കഴിവതും കമ്പ്യൂട്ടർ ജോലി ചെയ്യുമ്പോൾ കണ്ണടകളോ കമ്പ്യൂട്ടർ ഗ്ലാസ്സുകളോ വെയ്ക്കുക. കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടയുള്ള ഗ്ലാസ്സാണിത്. ഗ്ലെയര്‍ കുറയ്ക്കുന്നതിനും , വ്യക്തത കൂട്ടുന്നതിനും ഇത് സഹായിക്കും. കണ്ണിന്റെ ആയാസം കുറയ്ക്കാന്‍ ഗ്ലാസ്സ് വയ്ക്കുന്നത് നല്ലതാണ്.
8.കൈകള്‍ രണ്ടും കൂട്ടി തിരുമ്മി ചൂടു പിടിപ്പിച്ചതിന് ശേഷം ഒരു മിനുട്ട് നേരം കണ്ണിന് മുകളില്‍ വയ്ക്കുക. കണ്ണിന്റെ ആയാസം കുറയ്ക്കാന്‍ ഇത് സഹായിക്കും. സ്വയം ശാന്തമാകുന്നത് വരെ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക