ഹൈദരാബാദ്: സമൂഹ മാധ്യമമായ ടിക് ടോകില്‍ വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശി നരസിംഹലു (24) ആണ് മരിച്ചത്. വിഡിയോ ചിത്രീകരിക്കുന്നതിനിടെ കാല്‍വഴുതി തടാകത്തിലെ ആഴമേറിയ ഭാഗത്തേക്ക് വീഴുകയായിരുന്നു. വിഡിയോ ചിത്രീകരിക്കുകയായിരുന്ന ബന്ധുവാണ് വിവരം നാട്ടുകാരെ അറിയിച്ചത്. കുറച്ച് മാസങ്ങളായി ടിക് ടോക് ദുരന്തം സമൂഹത്തിൽ വർധിച്ച് വരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക