തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രണ്ട് ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 5. 30 ന് മൃതദേഹം അടങ്ങുന്ന കവര്‍ തെരുവുനായ കടിച്ചുവലിക്കുന്നത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കാണുകയും നാട്ടുകാരുരെ അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് നാട്ടുകാര്‍ തെരുവുനായ്ക്കളെ പിന്തുടര്ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കുഞ്ഞിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞ് വിളപ്പില്‍ശാല പൊലീസ് -ഫോറന്‍സിക് സംഘം എത്തി വിശദമായ പരിശോധന നടത്തുകയും ചെയ്തു. തുടര്‍ന്ന് റവന്യൂ ഉദ്യോഗതസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക