ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലം ഘണ്യമായി കുറഞ്ഞു. ജലനിരപ്പ് താഴ്ന്നതോടെ അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതോല്പാദനം പ്രതിസന്ധിയിലാണ്. 12.7 ശതമാനം വെള്ളം മാത്രമാണ് ഇടുക്കി അണക്കെട്ടില്‍ അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് സംഭരണ ശേഷിയുടെ 65 ശതമാനം വെള്ളം ഇടുക്കി അണക്കെട്ടിലുണ്ടായിരുന്നു.
കഴിഞ്ഞ പ്രളയകാലത്ത് 15 ദശലക്ഷം യൂണിറ്റില്‍ അധികമായിരുന്നു ഓരോ ദിവസവുമുള്ള വൈദ്യുതോല്പാദനം. അടുത്ത രണ്ട് മാസത്തേക്ക് കൂടി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഡാമിലുള്ള വെള്ളം മതിയാകും. എന്നാല്‍ ഗ്രിഡില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് കുറയുകയും ഇടുക്കിയില്‍ നിന്ന് വൈദ്യുതോല്പാദനം കൂട്ടേണ്ടി വരികയും ചെയ്താല്‍ പത്ത് ദിവസത്തിനുള്ളില്‍ അടിത്തട്ട് തെളിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക