കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി. ഇന്നലെ രാത്രി 11-ന് കൊച്ചിയിൽ നിന്നും ദുബായിയിലേയ്ക്ക് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. അതേസമയം വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു.
തുടർന്ന് ഇന്ന് രാവിവെ 10.30 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ പകരം യാത്ര ഒരുക്കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക