തിരുവനന്തപുരം: പി എസ് സി, യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേടുകളില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മുന്നില്‍ നടന്നുവരുന്ന നിരാഹാര സമരത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്ന സാഹചര്യത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി കെ എസ് യു പഠിപ്പുമുടക്കാന്‍ ആഹ്വാനം ചെയ്തു.
ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ രാപ്പകല്‍ സമരം നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക