നാല്‍പ്പത് കഴിഞ്ഞവര്‍ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലര്‍ക്ക് പ്രായമാകുന്നത് വളരെ വേഗത്തിലായിരിക്കും. എന്നാല്‍ മറ്റു ചിലര്‍ക്കാണെങ്കില്‍ വളരെ പതുക്കെയും. എന്തായിരിക്കാം ഇതിന്റെ കാരണങ്ങള്‍? ഇവ രണ്ടും നിര്‍ണയിക്കപ്പെടുന്ന നമ്മുടെ ശാരീരിക പ്രത്യേകതകളും ജീവിതരീതികളെയും ബന്ധപ്പെടുത്തിയാണ്.
പ്രായമാകുമ്പോൾ പൊതുവെ നമ്മുടെ ശരീരത്തിലെ തലച്ചോര്‍, ഹൃദയം ,ശ്വാസകോശം , ചര്‍മം, അസ്ഥികള്‍, സന്ധികള്‍, പ്രത്യുല്പാദന അവയവങ്ങള്‍, ഗ്രന്ഥികള്‍, രക്തധമനികള്‍, ഞരമ്പുകള്‍, പേശികള്‍ തുടങ്ങിയവയ്ക്കായിരിക്കും കോട്ടം സംഭവിക്കുന്നത്. അതിന്റെ ഫലമായി കൂട്ടുവരുന്നതോ രോഗങ്ങളും. എന്നാല്‍ നമുക്ക് ഒട്ടുമിക്ക അവയവങ്ങളുടെ തളര്‍ച്ചയെ വ്യായാമത്തിലൂടെ തടയാന്‍ സാധിക്കും. നാല്‍പ്പതുകളില്‍ തുടങ്ങുന്ന നിങ്ങളുടെ ദേഹബലവും പേശി ശക്തിയും കുറയുന്നത് വ്യായാമത്തിലൂടെ തടയാന്‍ കഴിയും. അതിനാല്‍ നിങ്ങള്‍ വ്യായാമം ശീലമാക്കുക.
പച്ചക്കറിയും പഴങ്ങളും നന്നായി കഴിക്കുക. ഒപ്പം ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ശീലത്തെ ജീവിതത്തില്‍ നിന്നും ഉപേക്ഷിച്ചോളൂ.
മദ്യപാനവും പുകവലിയും നിങ്ങളുടെ ശരീരത്തെ ഗുരുതരമായി ബാധിച്ചേക്കാം. അതിനാല്‍ ഈ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് പാടെ ഉപേക്ഷിക്കുക. ഇതുവരെ പുകവലിയും മദ്യപാനവും കാരണം നിങ്ങളുടെ ശരീരത്തില്‍ ഉണ്ടായ കേടുപാടുകള്‍ മാറ്റാന്‍ സാധിക്കില്ലെങ്കിലും നാല്‍പ്പത് വയസിനുള്ളില്‍ പുകവലി ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ചില പഠനങ്ങള്‍ പറയുന്നു.
ആരോഗ്യത്തിനും ഓര്‍മശക്തിക്കും ഒരേ സമയത്ത് ഉണരുന്നതും ഒരേ സമയത്ത് ഉറങ്ങുന്നതുമാണ് നല്ലത്. പല സമയത്തായുള്ള ഉറക്കവും ഉണരുന്നതും നിങ്ങളുടെ ശരീരത്തെ ദോഷകരമായി ബാധിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക