കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് കിനാനൂര്‍ കരിന്തളം കുമ്പളപ്പള്ളി പെരിയങ്ങാനത്ത് ഉരുള്‍പൊട്ടി. സമീപത്തെ മലയിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. പെരിയങ്ങാനം ചിറ്റൂര്മൂല കോളനിക്ക് സമീപം ചാമുണ്ഡേശ്വരി ക്ഷേത്രത്തിനടുത്താണ് ശനിയാഴ്ച ഉച്ചയോടെ ഉരുള്‍പൊട്ടിയത്. സമീപത്തുകൂടി പോകുന്ന അഞ്ചുപൊടിപ്പാടി റോഡ് പൂര്‍ണമായും ഗതാഗത യോഗ്യമല്ലാതായിത്തീര്‍ന്നു.
സമീപത്തെ കള്‍വര്‍ട്ടും പൂര്‍ണമായും തകര്‍ന്നു. പ്രദേശത്തിന് ഏറെ ദൂരെയാണ് കോളനി എന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. വിദ്യാര്‍ത്ഥികളടക്കം കടന്നുപോകുന്ന റോഡാണ് ഉരുള്‍പൊട്ടലില്‍ തകർന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശനിയാഴ്ച ജില്ലയിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക