മലയാളത്തിലെ ഏവരും ആകാംക്ഷയോടെകാത്തിരിക്കുന്ന മൂന്ന് സിനിമകളുടെ ടീസറാണ് ഈ ആഴ്ച റിലീസ് ആയിരിക്കുന്നത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിനയൻ ചിത്രമാണ് ആകാശഗംഗ 2. ഒരു കാലത്ത് പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു ആകാശഗംഗ. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആകാംശഗംഗ 2 ന്റെ ടീസറാണിപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
ഭയപ്പെടുത്തുന്ന രംഗങ്ങൾ ഉൾപ്പെടുത്തി ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ കൊണ്ടെത്തിക്കുന്ന ടീസറാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഒരു മിനിറ്റ് ദൈർഘ്യമുളള ടീസറിന് പ്രേക്ഷകരെ ഭീതിയിലാഴ്ത്താൻ കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ടീസറിന് ലഭിച്ചിരിക്കുന്നത്.
വിനയന്റെ മകൻ വിഷ്ണു വിനയനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പുതുമുഖനടി ആരതിയാണ് ചിത്രത്തിലെ നായിക. രമ്യ കൃഷ്ണൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, സലിം കുമാർ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, പ്രവീണ, തെസ്നിഖാൻ, രാജമണി, ഹരീഷ് പേരടി, സുനിൽ സുഗത, ഇടവേള ബാബു, എന്നിവരാണ് മറ്റ് പ്രധാനന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആകാശഗംഗ ആദ്യ ഭാഗം ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ തന്നെയാണ് ചിത്രത്തിന്റ രണ്ടാം ഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രകാശ് കുട്ടിയാണ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഹരീഷ് നാരായണനും രമേശ് നായരും ചേർന്നാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിപാലാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
അടുത്തതായി റിലീസ് ചെയിത ടീസീറാണ് സൗബിൻ ഷാഹിർ നായകനാകുന്ന അമ്പിളി. ഗപ്പിക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. ഒന്നര മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ സൗബിന്റെ നൃത്തമാണ് ഹൈലൈറ്റ്. വ്യത്യസ്തമായ ലുക്കിലാണ് സൗബിൻ ചിത്രത്തിലെത്തുന്നത്. പ്രശസ്ത തമിഴ് ഗായകൻ ആന്റണി ദാസനാണ് ടീസറിലെ ഗാനം ആലപിച്ചിരിക്കുന്നത്. സൂര്യയുടെ താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിലെ ‘സൊടക്കുമേലെ’ എന്ന ഗാനം ആലപിച്ചത് ആന്റണിയാണ്.
ഒറ്റ ഷോട്ടിലാണ് ടീസറിലെ രംഗം ചിത്രീകരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ദേശീയ സൈക്ലിംഗ് ചാംപ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയുടെയും നാട്ടുകാരുടെയും കഥയിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. ബോബി കുര്യൻ ആയെത്തുന്നത് നസ്രിയ നസീമിന്റെ സഹോദരൻ ആയ നവീൻ നസീം ആണ്. പുതുമുഖമായ തൻവി റാം ആണ് നായിക.
കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദർസ് ഡേയുടെ ടീസറാണ് ഇപ്പോൾ തരംഗമാകുന്നത്. പ്രിത്വിരാജാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ടീസറിൽ പാട്ടും പാടി പ്രേംനസീറിനെ അനുകരിക്കുകയാണ് പൃഥ്വിരാജ്. ഷീലയെ അനുകരിച്ച് ധർമജൻ ബോൾഗാട്ടിയുമുണ്ട് കൂടെ. തമാശയ്ക്ക് പ്രാധാന്യം നൽകിയുള്ള ചിത്രമാണെന്ന സൂചനകളാണ് ടീസർ സമ്മാനിക്കുന്നത്. നാലു നായികമാരാണ് ചിത്രത്തിലുള്ളതെന്നാണ് അറിയുന്നത്. നാല് നായികമാര്‍ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യമാണെന്നും കലാഭവൻ ഷാജോൺ പറയുന്നു. ഓണം റിലീസ് ആയാകും ബ്രദേഴ്സ് ഡേ തിയേറ്ററുകളില്‍ എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക