കണ്ണൂര്‍: കണ്ണൂർ ഇരിട്ടിക്കടുത്ത് മണിക്കടവില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി. ജീപ്പില്‍ ഉണ്ടായിരുന്ന മറ്റ് മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. മാട്ടറയില്‍ നിന്ന് മണി കടവിലേക്ക് ചപ്പാത്ത് വഴി കടന്നുപോവുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ചപ്പാത്ത് പാലത്തിന് മുകളില്‍ നിന്ന് ജീപ്പ് പുഴയിലേക്ക് മറിയുകയായിരുന്നു. മണിക്കടവ് കോളിത്തട്ട് സ്വദേശി ലിധീഷിനെയാണ് കാണാതായത്. ഇയാള്‍ക്കായി ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക