മലപ്പുറം: വീടിന്റെ അടുപ്പില്‍ താമസം ഉറപ്പിച്ച രാജവെമ്പാലയെ പിടികൂടി. താമസമില്ലാത്ത വീടിന്റെ അടുപ്പില്‍ നിന്നുമാണ് കൂറ്റന്‍ രാജവെമ്പാല പിടിയിലാകുന്നത്. കക്കറ വായനശാലയ്ക്കു സമീപം മുതിരക്കുളയന് മുഹമ്മദിന്റെ വീട്ടില്‍നിന്നാണ് എട്ട് അടി നീളമുള്ള രാജവെമ്പാല പിടിയിലാകുന്നത്.
പാമ്പ് പിടുത്തക്കാരന് സി ടി അബ്ദുല്‍ അസീസാണ് രാജവെമ്പാലയെ പിടികൂടിയത്. കൂടാതെ നിലമ്പൂരിൽ നിന്ന് ആര്‍ആര്‍ടിയുടെ നേതൃത്വത്തില്‍ വനപാലകരും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക