ആലുവ: സി.പി.ഐ മാര്‍ച്ചിനിടെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാമിന്റെ കൈക്ക് ഒടിവോ മാരകമായ പരിക്കുകളോ ഏറ്റിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. എം.എല്‍.എയുടെ എല്ലുകള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ഈ റിപ്പോര്‍ട്ട് പോലീസ് കലക്ടര്‍ക്ക് കൈമാറി. എല്‍ദോക്ക് പരിക്കേറ്റിട്ടില്ലെന്ന് നേരത്തെ പോലീസ് വിശദീകരിച്ചിരുന്നു. കലക്ടര്‍ എസ്.സുഹാസ് റിപ്പോര്‍ട്ട് തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് സമര്‍പിക്കും.
പോലീസ് മര്‍ദ്ദനത്തില്‍ ഭരണപക്ഷ എം.എല്‍.എയുടെ ഇടതുകൈ ഒടിഞ്ഞത് വിവാദമായി തുടരുന്നതിനിടെയാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. സി.പി.എമ്മിനും ആഭ്യന്തര വകുപ്പിനും ആശ്വാസം പകരുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് എം.എല്‍.എക്ക് കനത്ത തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക