തൊടുപുഴ : നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രാജ്കുമാറിന്റെ മൃതദേഹം നാളെ റീപോസ്റ്റ്മോര്‍ട്ടം ചെയ്യും. രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള കമ്മീഷന് നേരത്തെ സര്‍ക്കാരിന് കത്തയച്ചിരുന്നു.
ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ സാന്നിധ്യത്തിലായിരിക്കും മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുക. രാജ്കുമാറിന്റെ മൃതദേഹം സംസ്ക്കരിച്ചിട്ട് 37 ദിവസത്തിന് ശേഷമാണ് മൃതദേഹം പുറത്തെടുക്കുന്നത്.
ആദ്യം നടത്തിയ പോസ്റ്മോര്‍ട്ടത്തില്‍ കമ്മീഷന് ഒരുപാട് അപാകതകള്‍ കണ്ടെത്തിയിരുന്നു. രാജ്കുമാറിന്റെ ശരീരത്തിലെ വാരിയെല്ലുകളില്‍ കണ്ടെത്തിയ പൊട്ടലായിരിക്കും കമ്മീഷന് പ്രധാനമായും പരിശോധിക്കുക. റീ പോസ്റ്റ്മോര്‍ട്ടത്തിന് വേണ്ടി ഫോറന്‍സിക് വിദഗ്ദ്ധരെയും നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക