ഇരുചക്രവാഹന സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ ടെക്കോ ഇലക്ട്രയുടെ മൂന്ന് പുതിയ ഇലക്ട്രിക് സ്കൂട്ടറുകള് വിപണിയിലെത്തി. നിയോ, റാപ്റ്റര്‍, എമേര്‍ജ് എന്നീ മോഡലുകളാണ് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി അവതരിപ്പിച്ചത്.
നിയോയും റാപ്റ്ററും 5-7 മണിക്കൂറിനുളളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. എമേര്‍ജ് ചാര്‍ജ് ചെയ്യാന്‍ 4-5 മണിക്കൂര്‍ മതിയാകും.
സുരക്ഷയ്ക്കായി നിയോയില്‍ മുന്നിലും പിന്നിലും ഡ്രം ബ്രേക്ക്. റാപ്ടറിലും എമേര്‍ജിലും മുന്നില്‍ ഡിസ്കും പിന്നില്‍ ഡ്രം ബ്രേക്കും. മൂന്നു മോഡലുകളിലും മുന്നില്‍ ടെലസ്കോപ്പിക്കും പിന്നില്‍ ഡ്യുവല്‍ മോണോയും സസ്പെന്ഷന് ഒരുക്കിയിട്ടുണ്ട്.
നിയോക്ക് 43,000 രൂപയും, റാപ്റ്ററിന് 60,771 രൂപ എമേര്‍ജിന് 72,247 രൂപയുമാണ് വില
പ്രതികരിക്കാൻ ഇവിടെ എഴുതുക