പുതിയ തമിഴ് ചിത്രമായ ‘മാര്‍ക്കറ്റ് രാജാ എംബിബിഎസ്’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ലിറിക് വീഡിയോ ഗാനം റിലീസ് ചെയ്തു. ശരണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആക്ഷനും കോമേഡിക്കും പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് സൈമണ്‍ കെ കിംഗ് ആണ്.
ആരവ് നായകനായി എത്തുന്ന ചിത്രത്തില്‍ കാവ്യ ഥാപ്പര്‍ ആണ് നായിക. രാധിക ശരത്കുമാര്, നാസര്‍, രോഹിണി, ഷായാജി ഷിന്‍ഡെ, പ്രദീപ് റാവത്ത്, ഹാരിഷ് പെരാഡി, ആദിത്യ മേനോന്, ചാംസ്, വിഹാന്, നികിഷ പട്ടേല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
സുരഭി ഫിലിംസിന്റെ ബാനറില്‍ എസ്.മോഹന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക