ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ പാചകവാതക വില കുറഞ്ഞ സാഹചര്യത്തിൽ ഇന്ത്യയിൽ സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു.
സിലിണ്ടറിന് 62.50 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 574.50 രൂപയായി. നേരത്തെ ഇത് 637 രൂപയായിരുന്നു.
കഴിഞ്ഞമാസവും സബ്സിഡിരഹിത പാചകവാതകത്തിന്റെ വില കുറച്ചിരുന്നു. 100 രൂപയുടെ കുറവാണ് അന്ന് വരുത്തിയത്.
രാജ്യാന്തര വിപണിയില്‍ പാചകവാതക വില കുറഞ്ഞതാണ് അന്നും രാജ്യത്തും പ്രതിഫലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക