കനത്ത മഴയെ തുടർന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി വിതരണം മുടങ്ങി. അരീക്കോട് 220 KVലൈനും 110 KV ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്നതിനെ തുടര്‍ന്നാണ് വൈദ്യുതി വിതരണം മുടങ്ങിയത്. ചാലിയാർ പുഴയിലെ ജലനിരപ്പ് ഉയർന്നതിനെ പിന്നാലെയാണ് അരീക്കോട് 220 KVലൈന്‍ ഓഫ് ചെയ്തത്. കുറ്റിയാടി ഉൽപാദന നിലയത്തിൽ വെള്ളം കയറിയതിനാൽ 110 KV ലൈനും ഓഫാക്കുകയായിരുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണും വെള്ളവും കയറിയ കക്കയം ജനറേറ്റിംഗ് സ്റ്റേഷന് അടിച്ചിട്ടിരിക്കുകയാണ്.
കണ്ണൂരിൽ ശ്രീകണ്ഠാപുരം അടക്കം പുഴയോട് ചേർന്ന നഗരങ്ങൾ വെള്ളത്തിനടിയിലായി. ഇരിട്ടി, കൊട്ടിയൂർ, ഇരിക്കൂർ, ടൗണുകളും സമീപ പ്രദേശങ്ങളും വലിയ ദുരിതത്തിലാണ്. ചെങ്ങളായി, തെരളായി, കൊർലായി, ഒറപ്പടി ഇരിക്കൂറിലെ പടിയൂർ, നെടുവല്ലൂർ മേഖലകളിൽ വെള്ളം കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക