കോഴിക്കോട് : ദുരന്ത ബാധിതരെ സന്ദര്‍ശിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും വയനാട് എം.പി രാഹുല്‍ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് 2.30ന് എത്തും.
കരിപ്പൂരില്‍ വിമാനമിറങ്ങുന്ന അദ്ദേഹം ആദ്യം മലപ്പുറം ജില്ലയാകും സന്ദര്‍ശിക്കുക. തുടര്‍ന്ന് വയനാടില്‍ ദുരന്തം വിതച്ച മേപ്പാടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
പിന്നീട് ജില്ലയിലെ എം.പി എന്ന നിലക്ക് മലപ്പുറം കലക്ടറേറ്റില്‍ നടക്കുന്ന അവലോകനയോഗത്തിലും സംബന്ധിക്കും. രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ആവും താമസം.
നാളെ രാവിലെ കല്‍പ്പറ്റയിലെത്തി ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചശേഷം വയനാട് കലക്ടറേറ്റിലെ അവലോകനയോഗത്തിലും സംബന്ധിക്കുമെന്നും കെ.പി.സി.സി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക