ശബ്ദോപകരണങ്ങളിലൂടെ ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധേയരായ ഹോങ് കോങ് കമ്പനി സൗണ്ട് വണ്‍ പുതിയ പവര്‍ബാങ്ക് പുറത്തിറക്കി.
മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്, പോര്‍ട്ടബിള്‍ സ്പീക്കറുകള്‍ ഉള്‍പ്പടെയുള്ളവ റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന 10000 എംഎഎച്ച് പവര്‍ബാങ്ക് ആണ് പുറത്തിറക്കിയത്.
ഗുണമേന്മയുള്ള ലിഥിയം പോളിമര്‍ സെല്ലുകള്‍ ഉപയോഗിച്ചാണ് ഈ പവര്‍ബാങ്ക് നിര്‍മിച്ചതെന്ന് സൗണ്ട് വണ്‍ പറയുന്നു. ആറ് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനാവും.
പോക്കറ്റില്‍ ഒതുങ്ങും വിധം പരമാവധി വലിപ്പം കുറച്ചാണ് പവര്‍ബാങ്ക് രൂപകല്പന ചെയ്തിട്ടുള്ളത്. സര്‍ക്യൂട്ട്, കറന്റ്, വോള്‍ടേജ് ഓവര്‍ലോഡ്, അമിതമായി ചൂടാവുക, ചാര്ജര്പിന് തെറ്റായി കയറ്റുക തുടങ്ങിയ പ്രശ്നങ്ങളില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ടെന്ന് സൗണ്ട് വണ്‍ പറയുന്നു.
മൈക്രോ യുഎസ്ബി വഴിയാണ് സൗണ്ട് വണ്‍ പവര്‍ബാങ്ക് ചാര്‍ജ് ചെയ്യുന്നത്. രണ്ട് ഔട്ട്പുട്ട് സോക്കറ്റുകള്‍ പവര്ബാങ്കിനുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക