സനല്‍കുമാര്‍ ശശിധരന്റെ പുതിയ ചിത്രം കയറ്റത്തിന്റെ ചിത്രീകരണത്തിന് വേണ്ടി ഉത്തരേന്ത്യയിലെത്തിയ സംഘം മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ പ്രളയത്തില്‍ കുടുങ്ങി.
മണാലിയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ ഛത്രയിലാണ് സംഘം കുടുങ്ങിക്കിടക്കുന്നത്.ചിത്രീകരണത്തിന് ഹിമാലയന്‍ താഴ്വരയിലെ ഛത്രുവില്‍ എത്തിയ സംഘമാണ് കുടുങ്ങിയത്. സനലും മഞ്ജുവും അടക്കം മുപ്പത് പേരാണ് സംഘത്തില്‍.
മൂന്നാഴ്ചയായി മഞ്ജുവും സംഘവും എവിടെ എത്തിയിട്ട്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം സംഘത്തിന് യാത്ര ചെയ്യാനാകാത്ത സാഹചര്യമാണ്.
സംഘാങ്ങള്‍ക്ക് രണ്ട് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണ മാത്രമേ കൈവശമുള്ളതെന്ന് സഹോദരന് മധുവാര്യരെ സാറ്റലൈറ്റ് ഫോണിലൂടെ വിവരം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക