ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയാ കേസില്‍ പി.ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. ചിദംബരത്തെ ആഗസ്റ്റ് 30 വരെയാണ് സി.ബി.ഐ കസ്റ്റഡിയില്‍ വെക്കാന്‍ സി.ബി.ഐ പ്രത്യേക കോടതി അനുമതി നല്‍കിയത്.
ചിദംബരം ചോദ്യം ചെയ്യല്‍ വേളയില്‍ സഹകരിച്ചില്ലെന്നും ചിദംബരത്തെ മറ്റു പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യണമെന്നുമായിരുന്നു സി.ബി.ഐ കോടതിയെ അറിയിച്ചത്.
ഇതേ കേസില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ രാവിലെ തള്ളിയിരുന്നു. അറസ്റ്റ് ചെയ്തതോടെ മുന്‍കൂര്‍ ജാമ്യാേപക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് കോടതി പറഞ്ഞു.
വിചാരണക്കോടതിയെ ജാമ്യത്തിനായി സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ കേസിന്റെ ഭാവി എന്താകുമെന്ന സംശയത്തിലാണ് ചിദംബരവും കോൺഗ്രസ് നേതൃത്വവും
പ്രതികരിക്കാൻ ഇവിടെ എഴുതുക