കൊച്ചി: റിക്കാര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില മുന്നോട്ടു കുതിക്കുകയാണ്. ഇന്ന് 160 രൂപയാണ് പവന് വര്‍ധിച്ചത്. ഇതോടെ പവന് 28,880 രൂപയിലെത്തി.
ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷവും പവന് 160 രൂപ കൂടിയിരുന്നു.
ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും ദൃശ്യമാകുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,610 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഓഗസ്റ്റ് മാസത്തില്‍ മാത്രം പവന് ഇതുവരെ 3,200 രൂപ വര്‍ധിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ സ്വര്‍ണ വില ഇത്ര വര്‍ധിച്ചതും ആദ്യമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക