പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ നൗഷാദ് തന്റെ പുതിയ കട പൂട്ടുന്നുവെന്ന സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമെന്ന് നൗഷാദിന്റെ സുഹൃത്തും കടയുടെ മേല്‍നോട്ടക്കാരനുമായ നസീബ്. വ്യാജ പ്രചാരണം കണ്ട് പലരും വിളിച്ചിരുന്നെന്നും എന്നാല്‍ ഇതില്‍ അല്പം പോലും സത്യമില്ലെന്നും നസീബ് പറഞ്ഞു. ഒരു പ്രവാസിയുടെ ക്ഷണപ്രകാരം നൗഷാദ് ദുബായില്‍ പോയ സാഹചര്യത്തിലാണ് നസീബിന്റെ പ്രതികരണം.
താന്‍ പ്രശസ്തനായതോടെ ആളുകള്‍ തന്റെ കട തേടി വരികയാണെന്നും തന്നേക്കാള്‍ മുമ്പേ ഇവിടെ കട നടത്തിയിരുന്നവര്‍ക്ക് കച്ചവടം ലഭിക്കുന്നില്ല. അതിനാൽ കട നിര്‍ത്തി ഫുട്ട്പാത്ത് കച്ചവടത്തിലേക്ക് തിരികെ പോകാനാണ് നൗഷാദിന്റെ തീരുമാനമെന്നുമായിരുന്നു നൗഷാദിന്റെ ഫോട്ടോ വെച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റിൽ സൂചിപ്പിക്കുന്നത്.
ആകെ 100 സ്ക്വയര്‍ ഫീറ്റ് മാത്രമുള്ള കടയാണിത്,’ നസീബ് പറയുന്നു. ‘മറ്റുള്ളവര്‍ക്ക് പ്രശ്നമാകാനുള്ളത്ര വലിപ്പമൊന്നുമില്ല. രണ്ടാഴ്ച മുമ്പാണ് കട ഉദ്ഘാടനം ചെയ്തത്. മറ്റു തിരക്കുകള്‍ കാരണം ബിസിനസില്‍ ശ്രദ്ധിക്കാന്‍ പറ്റാത്തതാണ് കാരണം. ഇത്തരം പ്രചാരണങ്ങള്‍ ഏറെ വേദന ഉണ്ടാക്കുന്നതായും നസീബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക