വെയിൽ കനത്തതോടുകൂടി ശരീരത്തിൽ വിയർപ്പ് അധികമായിരിക്കുകയാണ്. ഇത് ചൊറിച്ചിലും ദുർഗന്ധവും സമ്മാനിക്കുന്നത് കൂടാതെ ചെയ്യുന്ന മേക്കപ്പ് ഒറ്റയടിക്ക് നശിപ്പിച്ചു കളയും. വിയർപ്പിൽ നിന്നും രക്ഷപെടാൻ ഒരു കെ ബ്യൂട്ടി സംരക്ഷണം.
മോയ്സ്ചറൈസർ
ഓയിൽ ഫ്രീ ആയിട്ടുള്ള മോയ്സ്ചറൈസർ ഉപയോഗിച്ച് എല്ലാ ദിവസവും കൃത്യമായി മുഖം വൃത്തിയാക്കുക.ഇക്കാര്യം ഏത് സീസണിൽ ആയാലും നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ജലാംശം ചർമത്തിന്റെ ഇലാസ്തികത നിലനിർത്താൻ ആവശ്യമാണ്.
സൺസ്ക്രീൻ
എസ്പിഎഫ് 30 അല്ലെങ്കിൽ അതിലും ഉയർന്ന സൺസ്ക്രീൻ എല്ലാ ദിവസവും ഉപയോഗിക്കുക.സൺക്രീൻ ഇടുന്നത് വീടിനകത്ത് ഇരിക്കുന്നവരും പതിവാക്കുന്നതാണ് നല്ലത്. പുറത്തു പോകുമ്പോൾ സൺസ്ക്രീൻ ഇട്ടെന്ന് തീർച്ചയായും ഉറപ്പുവരുത്തുക. സൺസ്ക്രീൻ വീണ്ടും കൃത്യമായ ഇടവേളകളിൽ ഇടാൻ മറക്കരുത്.നിങ്ങൾക്ക് ഇത് മേക്കപ്പിട്ട അതേ ചർമത്തിൽ തന്നെ ഒരു സ്പോഞ്ച് ഉപയോഗിച്ച് വീണ്ടും ഉപയോഗിക്കാവുന്നതാണ്.
പ്രൈമർ
പ്രൈമർ മോയിസ്ചറൈസറിന് ശേഷവും മേക്കപ്പിന് മുമ്പും തീർച്ചയായും പുരട്ടുക. നിങ്ങളുടെ മേക്കപ്പ് നാച്ചുറൽ ആയി ഇരിക്കാൻ ഇത് സഹായിക്കും.വേനൽക്കാല വിയർപ്പിനെതിരെ മേക്കപ്പ് ഉൽപന്നങ്ങൾക്ക് പോരാടാനുള്ള ശക്തിയും നൽകും.വിയർപ്പ് തടയാനുള്ള ഉത്തമമായ മാർഗമാണ് നല്ലൊരു പ്രൈമർ ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക