തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് റെയില്‍വേ പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു. നിസാമുദ്ദീന്‍-എറണാകുളം ജങ്ഷന് , സെക്കന്ദരാബാദ്-കൊച്ചുവേളി റൂട്ടുകളിലാണ് പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തുന്നത്.
നിസാമുദ്ദീനില്‍നിന്ന് എറണാകുളം ജങ്ഷനിലേക്കുള്ള 07505 നമ്ബര്‍ തീവണ്ടി എട്ടിന് രാത്രി 9.50ന് യാത്ര തിരിച്ച് 9ന് ഉച്ചയ്ക്ക് ശേഷം 3.30ന് എറാണാകുളം ജങ്ഷനിലെത്തും. എറണാകുളത്ത് നിന്ന് 13ന് രാത്രി 11-ന് പുറപ്പെടുന്ന വണ്ടി 15-ന് പുലര്‍ച്ചെ 2.30ന് നിസാമുദ്ദീനിലെത്തും.
സെക്കന്ദരാബാദില്‍ നിന്ന് സെപ്റ്റംബര്‍ എട്ടിന് വൈകീട്ട് 4.35ന് പുറപ്പെടുന്ന തീവണ്ടി(നമ്ബര്‍- 07119) സെപ്റ്റംബര്‍ 10ന് പുലര്‍ച്ചെ ഒരു മണിക്ക് കൊച്ചുവേളിയിലെത്തും. 13ന് കൊച്ചുവേളിയില്‍നിന്നു പുറപ്പെടുന്ന തീവണ്ടി(07120) 15ന് ഉച്ചയ്ക്ക് ശേഷം 3.35ന് സെക്കന്ദരാബാദിലെത്തും.
ഭവ്നഗര്‍ ടെര്‍മിനസ്-കൊച്ചുവേളി-ഭവ്നഗര്‍ പ്രതിവാര എക്സ്പ്രസ്, പോര്‍ബന്തര്‍ -കൊച്ചുവേളി- പോര്‍ബന്തര്‍ പ്രതിവാര എക്സ്പ്രസ്, ജാംനഗര്‍-തിരുനെല്‍വേലി-ജാംനഗര്‍ ദ്വൈവാര എക്സ്പ്രസ് എന്നിവയില്‍ തിരക്ക് പ്രമാണിച്ച് ഓരോ തേഡ് എ.സി. കോച്ചുകൂടി ഉള്‍പ്പെടുത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക