സിംബാബ്വെ: സിംബാബ്വെ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെ അന്തരിച്ചു. 95 വയസായിരുന്നു. സ്വതന്ത്ര്യാനന്തരം സിംബാബ്വെയുെ ആദ്യ പ്രസിഡണ്ടായിരുന്നു. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
നാല് പതിറ്റാണ്ടോളം സിംബാബ്വെ ഭരിച്ച മുഗാബെ 2017 നവംബറിലാണ് അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടത്. തുടർന്ന്, മുഗാബെ തന്നെ പുറത്താക്കിയ വൈസ് പ്രസിഡന്റ് എമേഴ്സണ്‍ എംനാന്‍ഗ്വെയാണ് പുതിയ പ്രസിഡന്റായി ചുമതലയേറ്റത്.
മുഗാബെയുടെ രാജിക്ക് മുമ്ബ് തന്നെ ഭരണകക്ഷിയായ സാനു പിഎഫ് പാര്‍ട്ടി നേരത്തേതന്നെ മുഗാബെയെ പുറത്താക്കിയിരുന്നു. പട്ടാളം മുഗാബെയെ വീട്ടുതടങ്കലിലാക്കി ഭരണം പിടിച്ചെടുത്തതിനേത്തുടര്‍ന്നായിരുന്നു ഇത്.
വാർധക്യ രോഗങ്ങളെ തുടർന്ന് അഞ്ച് മാസമായി സിംഗപ്പൂരിൽ ചികിത്സയിലായിരുന്നു. സിംബാബ്വെയുടെ സ്വാതന്ത്ര്യസമര നായകനും ആദ്യ പ്രധാനമന്ത്രിയുമായ മുഗാബെ 1921 ഫെബ്രുവരി 24നാണ് ജനിച്ചത്.
1950 കളിൽ ഘാനയിൽ അധ്യാപകനായി ജോലി നോക്കിയിരുന്ന മുഗാബെ 1960 ൽ നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചാരണ സെക്രട്ടറിയായാണ് രാഷ്ട്രീയ രംഗത്തേക്കെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക