ചെര്‍പ്പുളശ്ശേരി: അമിത വേഗതയില്‍ പോയ ടിപ്പര്‍ ലോറി തടഞ്ഞ് നിര്‍ത്തി ഡ്രൈവറോട് അടിച്ച് കണ്ണ് പൊട്ടിക്കുമെന്ന് പികെ ശശി എം എല്‍ എ. ലോറി ഡ്രൈവറോട് എം എൽ എ ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുന്നു.
ചെര്‍പ്പുളശ്ശേരിയില്‍ വച്ച് തന്റെ വാഹനത്തെ ലോറി അമിത വേഗതയില്‍ മറികടന്നപ്പോഴാണ് പികെ ശശി എം എല്‍ എ ഡ്രൈവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.
സംഭവ നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. പിന്നിട് ലോറി ഡ്രൈവര്‍ തെറ്റ് തന്റെ ഭാഗത്തായിരുന്നെന്നും എം എല്‍ എ തന്നെ തിരുത്താന്‍ ഉപദേശിക്കുകയായിരുന്നെന്നും പറഞ്ഞ് രംഗത്തു വന്നു.
ഇതോടെ എം.എൽ.എ അമിത വേഗത്തിൽ പോയ ലോറി ഡ്രൈവറെ ശാസിക്കുകമാത്രമാണ് ചെയ്തെന്ന് തെളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക