ഫേസ്ബുക്ക് പേജുകളില്‍ വിഡിയോകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുവാന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക്. ആംസ്റ്റര്‍ഡാമില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് കണ്‍വെന്‍ഷനില്‍ (ഐബിസി) ആയിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം.
പേജുകളില്‍ ഫേസ്ബുക്ക് നേരത്തെ അവതരിപ്പിച്ച വാച്ച് പാര്‍ട്ടി, ക്രിയേറ്റര്‍ സ്റ്റുഡിയോ എന്നിവയില്‍ വീഡിയോ നിര്‍മിക്കുന്നവര്‍ക്ക് വേണ്ടി കൂടുതല്‍ ടൂളുകള്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
തത്സമയ വീഡിയോ(ഫേസ്ബുക് ലൈവ് വീഡിയോ) പ്രോത്സാഹിപ്പിക്കുന്നതിനായി അവതരിപ്പിക്കുന്ന ഫീച്ചറാണ് പ്രധാനം. ഫേസ്ബുക്ക് പേജില്‍ ലൈവ് എപിഐ ഉപയോഗിച്ച് വീഡിയോ പ്രക്ഷേപണങ്ങള്‍ അനുകരിക്കാനും പരീക്ഷിക്കാനും എളുപ്പത്തില്‍ സാധിക്കുന്നു, അതോടൊപ്പം തന്നെ ഈ സൗകര്യം ഒരു പേജിലെ അഡ്മിനിസ്ട്രേറ്റര്‍മാര്‍ എഡിറ്റര്‍മാര്‍ എന്നിവരിലേക്ക് പരിമിതപ്പെടുത്തുവാനും സാധിക്കുമെന്ന് പ്രമുഖ ടെക് മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
60 സെക്കന്‍ഡില്‍ എത്ര പേര് വീഡിയോ കണ്ടു എന്ന് പേജ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് അറിയാന്‍ സാധിക്കുന്നതാണ് രണ്ടാമത്തെ ഫീച്ചര്‍. ക്രിയേറ്റര്‍ സ്റ്റുഡിയോയിലാകും ഇത് ഉള്‍പ്പെടുത്തുക.
നിരവധി പേജ് ഉപയോകതാക്കളുടെ അഭിപ്രായവും, ആവശ്യവും പരിഗണിച്ചാണ് ഫേസ്ബുക്ക് ഈ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ തയാറാകുന്നത്. അധികം വൈകാതെ ഇവ ലഭ്യമാകും, വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും പ്രതീക്ഷിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക