യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പിന് കളം ഒരുങ്ങി.
നാമനിര്‍ദേശ പത്രികള്‍ തളളിയതിനെതിരെ മുഖ്യധാര വിദ്യാര്‍ത്ഥി സംഘടനകള്‍ നല്കിയ അപ്പീലുകള്‍ പ്രിന്‍സിപ്പള്‍ അദ്ധ്യക്ഷനായ സമിതി അംഗീകരിച്ചു.
അഞ്ച് ജനറല്‍ സീറ്റിലേക്കും , ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രതിനിധി സ്ഥാനത്തേക്കുമാണ് മല്‍സരം നടക്കുക.
ഗുരുതര പിഴവുകള്‍ ഉളള രണ്ട് പത്രികകള്‍ അപ്പീല്‍ കമ്മറ്റി തളളി. ചെയര്മാന്, മാഗസിന് എഡിറ്റര്‍ സീറ്റുകളിലേക്ക് എസ്എഫ്ഐ പ്രതിനിധികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക