മഞ്ജു വാര്യരെ നായികയാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിയാണ് പ്രതി പൂവന് കോഴി. മഞ്ജു വാര്യരുടെ നായകനായി ജോജു ജോര്‍ജ് എത്തുന്നു എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ചിത്രത്തില്‍ ജോജു അഭിനയിക്കാന്‍ സാധ്യതയില്ലെന്ന സൂചനയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പ്രതിഫലത്തെ ചൊല്ലിയുള്ള തകര്‍ക്കം കാരണം ജോജു ഈ വേഷം വേണ്ടെന്ന് വെച്ചതായിട്ടാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
പകരം റോഷന് ആന്‍ഡ്രൂസ് നായകനായി അഭിനയിക്കുന്നതായും വാര്‍ത്തയുണ്ട്.
ഉണ്ണി ആറിന്റെ പ്രതി പൂവന്‍കോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതും ഉണ്ണി ആര് ആണ്.
ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പം അനുശ്രീയാണ് മറ്റൊരു നായിക.
അലന്‍സിയറും സൈജു കുറുപ്പും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കോട്ടയമാണ് പ്രതി പൂവന് കോഴിയുടെ പ്രധാന ലൊക്കേഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക