അതിരാവിലെ ഉറക്കം ഉണരുമ്പോള്‍ ലൈംഗിക ബന്ധത്തിൽ ഏർപെടുന്നത് ഒരു ദിവസം മുഴുവൻ ഉന്മേഷം നല്കാന് സഹായിക്കുമെന്ന് പഠനങ്ങൾ. നല്ലൊരു ഉറക്കം കഴിഞ്ഞുള്ള ലൈംഗിക ബന്ധത്തിന് ഒരു ദിവസത്തെ മുഴുവന്‍ ആശങ്കകളെയും ടെൻഷനുകളെയും അകറ്റാന്‍ സാധിക്കുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല, അതിരാവിലെ നമ്മുടെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ഏറെ ഉയര്‍ന്നിരിക്കും.
ഇത് സെക്സ് മനോഹരമായി ആസ്വദിക്കാനും സഹായിക്കും. ജീവിത പങ്കാളിയുമായുള്ള ആത്മബന്ധം ദൃഢപെടുത്താൻ പോലും സഹായിക്കുമെന്നും പറയപ്പെടുന്നു. ഒരു മിനിറ്റില്‍ അഞ്ചു കാലറിയാണ് ലൈംഗിക ബന്ധത്തിൽ ഏർപെടുന്നതിലൂടെ ശരീരം പുറംതള്ളുന്നത്. അതായത് ജോഗിങ് ചെയ്യുന്നതിനേക്കാള്‍ ഇരട്ടി ഗുണകരമെന്ന് വേണം പറയാൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക