ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നത് നമ്മളുടെ ശീലമായി മാറിക്കഴിഞ്ഞു. വലിയ വിലക്കുറവും നമ്മൾ ആവശ്യപ്പെടുന്ന സ്ഥലത്ത് സാധനങ്ങൾ എത്തുമെന്നതുമാണ് ഇതിനെ ഏറെ പ്രിയങ്കരമാക്കുന്നത്.
ഇപ്പോഴിതാ ഫ്ലിപ്പ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേയ്സ് സെയില്‍ സെപ്റ്റംബര്‍ 29ന് ആരംഭിക്കും. ഒക്ടോബര്‍ നാല് വരെയാണ് ഫ്ലിപ്കാര്‍ട്ട് സ്പെഷ്യല്‍ സെയിൽ . മൊബൈല്‍ ഫോണുകളും സ്മാര്‍ട് ടിവികളും ഉള്‍പ്പെടെ നിരവധി ഉല്‍പ്പനങ്ങള്‍ ബിഗ് ബില്യണ്‍ ഡെയ്സ് സെയിലില്‍ വില്‍പ്പനയ്ക്കെത്തും. സ്പെഷ്യല്‍ സെയിലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് കമ്പനി.
സാംസങ് ഗ്യാലക്സി എസ് 9, 34999 രൂപയ്ക്ക് ബിഗ് ബില്യണ്‍ ഡേയ്സ് സെയിലില്‍ ലഭിക്കും. 2018ല്‍ കമ്പനി അവതരിപ്പിച്ച ഫോണ്‍ സാംസങ്ങ് ഗ്യാലക്സി എസ് 9 ഡിസ്പ്ലെ വലിപ്പം 5.8 ഇഞ്ച് ക്യൂഎച്ച്ഡി കര്‍വ്ഡ് സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലെയാണ്. 4ജിബിയാണ് റാം.ബാറ്ററി ശേഷി 3000 എംഎഎച്ചാണ്. 147.7×68.7×8.5എംഎം ആണ് ഫോണിന്റെ അളവ്. തൂക്കം 163 ഗ്രാം.
സാംസങ് ഗ്യാലക്സി എസ് 9 പ്ലസും ഓഫറില്‍ ലഭിക്കുമെന്ന് കരുതുന്നു, ആപ്പിള്‍ ഐഫോണുകളും ഡിസ്ക്കൗണ്ട് വിലയില്‍ ലഭിക്കുമെന്നാണ് സൂചന. സെപ്റ്റംബര്‍ 27 മുതലാണ് ഐഫോണ്‍ 11 സീരിസിന്റെ വില്‍പ്പന ആരംഭിക്കുന്നത്.
റെഡ്മി നോട്ട് 5 ഫോണുകള്‍ 7999 രൂപയ്ക്ക് ലഭിക്കും. സെപ്റ്റംബര്‍ 30 ഉച്ചയ്ക്ക് 12 മണി മുതല്‍ ഫോണ്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 7 എസ്, റെഡ്മി കെ20 പ്രോ, എന്നീ ഫോണുകളും സെപ്ഷ്യല്‍ ഓഫറിലെത്തുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക