കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കൊച്ചി സബ് കലക്ടര്‍ സ്നേഹില്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്.
ഫ്ലാറ്റ് പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ ചുമതലനൽകിയത് ഇദ്ദേഹത്തിനായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് നടപടികളുമായി മുന്നോട്ടു പോകും.
ഫ്ലാറ്റ് പൊളിക്കല്‍ നടപടിക്കാണ് മുന്‍ഗണന നല്‍കുന്നത്. ടെണ്ടര്‍ ഉടന്‍ സ്വീകരിക്കുമെന്നും സ്നേഹില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
താമസക്കാരെ ഒഴിപ്പിക്കലാണ് അധികൃതരുടെ ഭാഗത്തു നിന്നുള്ള ആദ്യ നടപടി. പുനരധിവാസം ആവശ്യമുള്ളവര്‍ അറിയിക്കാന്‍ മരട് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇതിന് അനുകൂല പ്രതികരണമല്ല താമസക്കാരില്‍ നിന്ന് ഉണ്ടായത്.
അതിനിടെ, ഫ്ലാറ്റിലെ വൈദ്യുതി വിതരണം നിര്‍ത്തലാക്കാന്‍ കെ.എസ്.ഇ.ബിക്ക് നഗരസഭ നിര്‍ദേശം നല്കി. കൂടാതെ വരും ദിവസങ്ങളില്‍ കുടിവെള്ളം, പാചക വാതകം എന്നിവയുടെ വിതരണവും നിര്‍ത്തലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക