കൊച്ചി: വാഹന പ്രേമികൾക്ക് ഒരു സന്തോഷവാർത്ത മാരുതി സുസുക്കി കാറുകളുടെ വില കുറച്ചു. ആള്‍ട്ടോ 800, ആള്‍ട്ടോ കെ10, സ്വിഫ്റ്റ് ഡീസല്‍, സെലീറിയോ, ബലേനോ ഡീസല്‍, ഇഗ്നിസ്, ഡിസയര്‍ ഡീസല്‍, ടൂ എസ് ഡീസല്‍, വിറ്റാര ബ്രേസ, എസ് ക്രോസ് തുടങ്ങിയ മോഡലുകള്‍ക്കാണു വിലക്കുറവ്.
പുതിയ വില പ്രാബല്യത്തില്‍ വന്നു. വാഹനവിപണിയിലെ മാന്ദ്യം മറികടക്കാനാണ് ഈ തീരുമാനം.
കോര്‍പറേറ്റ് നികുതി കുറച്ചതിന്റെ ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്കു കൈമാറുന്നു എന്നാണു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ഒൗദ്യോഗിക അറിയിപ്പ്.
ഇതോടെ മാരുതിയുടെ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് എക്സ് ഷോറൂം വിലയില്‍ 5000 രൂപ വരെ കുറവ് ലഭിക്കും. കന്പനി നിലവില്‍ നല്കുന്ന ഓഫറുകള്‍ക്കു പുറമേയാണ് ഈ വിലക്കുറവു ലഭ്യമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക