ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി തമിഴ് നടന് സിദ്ധാര്‍ഥ്. അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് ദില്ലിയിൽ തിരിച്ചെത്തിയ മോ ദിക്ക് ലഭിച്ച സ്വീകരണത്തിന്റെ ഫോട്ടോ അദ്ദേഹം തന്നെ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായാണ് സിദ്ധാർഥ് രംഗത്തെത്തിയത്.
ദില്ലിയിലെ അവിസ്മരണീയമായ സ്വീകരണം എന്നായിരുന്നു ഫോട്ടോയ്ക് മോഡി നൽകിയ കുറിപ്പ്. ഇതിനെ ട്രോളി സിദ്ധാർഥ് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു.
പരമോന്നത നേതാവ് അദ്ദേഹത്തിന്റെ ആളുകൾ സംഘടിപ്പിച്ച സ്വീകരണത്തിലെ ആൾക്കൂട്ടത്തെ കുറിച്ച് വീമ്പ്പറയുകയാണ്.ഞങ്ങളുടെ നാട്ടിൽ ക്വാർട്ടർ ബിരിയാണി കൊടുത്താണ് ആളെ കൂട്ടുന്നത്. സിദ്ധാർഥ് ട്വിറ്ററിൽ കുറിച്ചു.
https://twitter.com/Actor_Siddharth/status/1178871421466021889
പ്രതികരിക്കാൻ ഇവിടെ എഴുതുക