ഗതാഗത നിയമങ്ങൾ കർക്കശമാക്കിയതോടെ വാഹനഉടമകൾ പെട്ടിരിക്കുകയാണ്. ഭീമമായ പിഴ എപ്പോൾ വീഴുമെന്ന പേടിയിലാണ് ഇവർ. ഇരുചക്ര വാഹന ഉടമകളാണ് ഇതിൽ പ്രധാനികൾ.
ഹെൽമെറ്റ് ഇല്ലാതെയുള്ള യാത്രയ്ക്ക് പിടിവീണാൽ വാൻ പിഴ ഒടുക്കേണ്ടിവരും. ഇതിനിടയിലും ചില വിരുതന്മാർ ഇതിൽ നിന്നൊക്കെ രക്ഷപ്പെടുന്നുണ്ട്. അത്തരത്തിലൊരു ‘വിരുത’യാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.
തലയിൽ ചെറിയ ഒരു ചരുവം വെച്ച് ഇരുചക്ര വാഹനം ഓടിക്കുകയാണ് ഒരു സ്ത്രീ. കേരളത്തിനു പുറത്താണ് സംഭവം. ഈ വാഹനത്തിനു തൊട്ടുപിന്നിൽ സഞ്ചരിച്ച ആളുകളാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്.
40 സെക്കൻഡോളമുള്ള വീഡിയോ ഒരാഴ്ച മുൻപാണ് അപ്ലോഡ് ചെയ്തതെങ്കിലും ഇപ്പോഴും സോഷ്യൽ മീഡിയ ആഘോഷിക്കുന്നുണ്ട്. ഹെൽമറ്റ് മാറിപ്പോയതാവാമെന്നാണ് ചിലരുടെ അഭിപ്രായം. മറ്റു ചിലരാവട്ടെ ഇത് ഒരു നല്ല ഐഡിയയാണെന്ന് പറയുന്നു.
https://www.facebook.com/kalayanthanikazhchakal/videos/484393659083239/?t=2
പ്രതികരിക്കാൻ ഇവിടെ എഴുതുക