ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗന്റെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഫോക്സവാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്കോഡയുടെ ഉപസ്ഥാപനം സ്കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ലയനത്തിലേക്ക്. ഇതോടെ പുതിയ കമ്പനിയുടെ പേര് സ്കോഡ ഓട്ടോ ഫോക്സ്വാഗണ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാകും.
ലയനത്തോടെ സ്കോഡ, ഫോക്സ്വാഗണ്, ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി എന്നീ കാറുകള്‍ ഒരു കുടക്കീഴിലായി. ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായാണ് കമ്പനികളുടെ ലയനം. ഗുര്‍പ്രതാപ് ബോപ്റായിയാണ് പുതിയ സംരംഭത്തിന്റെ തലവന്‍. പുണെ ആയിരിക്കും പുതിയ കമ്പനിയുടെ ആസ്ഥാനം.
മുംബൈ, ദില്ലി എന്നിവിടങ്ങളിലും രാജ്യത്തെ മറ്റ് നഗരങ്ങളിലും പ്രാദേശിക ഓഫീസുകള്‍ ഉണ്ടായിരിക്കും. 2.0 പദ്ധതിയുടെ ഭാഗമായി ഫോക്സ്വാഗണും സ്കോഡയും വിവിധ മോഡലുകള്‍ വികസിപ്പിച്ച് വിപണിയിലെത്തിക്കും. 2020 ഓട്ടോ എക്സ്പോയില്‍ ഈ മോഡലുകളുടെ കണ്‍സെപ്റ്റ് രൂപം പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക