ഷിക്കാഗോ: ബ്രിട്ടന്റെ പൗള റാഡ്ക്ലിഫിന്റെ പതിനാറു വര്‍ഷം പഴക്കമുള്ള മാരത്തണ്‍ ലോക റെക്കോഡ് തകർത്ത് കെനിയയുടെ ഇരുപത്തിയഞ്ചുകാരിയായ ബ്രിജിഡ് കൊസ്ഗെയി. ഷിക്കാഗോ മാരത്തണിലായിരുന്നു കൊസ്ഗെയിയുടെ മുന്നേറ്റം. രണ്ട് മണിക്കൂര്‍ 14 മിനിറ്റ് 04 സെക്കന്‍ഡ് ആണ് കൊസ്ഗെയികുറിച്ച പുതിയ സമയം. 2003 ലണ്ടന്‍ മാരത്തണില്‍ രണ്ട് മണിക്കൂര്‍ 15 മിനിറ്റ് 25 സെക്കന്‍ഡായിരുന്നു പൗളയുടെ റെക്കോഡ്.
കഴിഞ്ഞ വര്‍ഷവും ഷിക്കാഗോയില്‍ കൊസ്ഗെയിക്കു തന്നെയായിരുന്നു വിജയം. അന്ന് രണ്ട് മണിക്കൂര്‍ 18 മിനിറ്റ് 35 സെക്കന്‍ഡിലായിരുന്നു ഓടിയെത്തിയത്. തുടര്‍ന്നു നടന്ന ലണ്ടന്‍ മാരത്തണിലും കൊസ്ഗെയി വിജയം ആവര്‍ത്തിച്ചു.ലണ്ടന്‍ മാരത്തണില്‍ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു കൊസ്ഗെയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക