1. നിത്യേനയുള്ള ഉപയോഗത്തിന് മീഡിയം ബ്രഷ് ഉപയോഗിക്കുന്നതാണ് നല്ലത്. പല്ലിന് പുളിപ്പുള്ളവർ, മോണരോഗ ശസ്ത്രക്രിയ കഴിഞ്ഞവർ, മോണ പിൻവാങ്ങി വേരിന്റെ ഭാഗം തെളിഞ്ഞുകാണുന്നവർ എന്നിവരൊക്കെ മൃദുവായ ബ്രഷ് ഉപയോഗിക്കണം . കൃത്രിമദന്തങ്ങൾ വൃത്തിയാക്കാൻ ഹാർഡ് ബ്രഷ് ഉപയോഗിക്കാം.
2. കഴുത്തുഭാഗം മുതൽ വളയുന്ന ഫ്ളക്സിബിൾ ബ്രഷാണ് നല്ലത്.
3 . ബ്രിസിലുകളിലെ നാരുകൾ പൊങ്ങിത്തുടമ്പോഴോ അല്ലെങ്കിൽ ആറു മുതൽ എട്ടാഴ്ച വരെ കാലപരിധി കഴിയുമ്പോളോ ബ്രഷ് മാറ്റണം
4. മോണയ്ക്ക് 45 ഡിഗ്രി ചരിച്ചുവച്ച് മേൽത്താടിയിലെ പല്ലുകൾ മുകളിൽനിന്ന് താഴേക്കും കീഴ്ത്താടിയിലെ പല്ലുകൾ താഴെനിന്ന് മുകളിലേക്കും ബ്രഷ് ചെയ്യണം. കടിക്കുന്ന പ്രതലം വൃത്താകൃതിയിൽ വേണം ബ്രഷ് ചെയ്യാൻ.
5 . രാവിലെയും രാത്രിയും മൂന്നു മിനിറ്റ് വീതം.
6. ഉപയോഗത്തിനു ശേഷം കഴുകി വെള്ളം നന്നായി കുടഞ്ഞ് ഹോൾഡറിലോ കപ്പിലോ നിവർത്തി നിർത്തിവയ്ക്കുക. പരന്ന പ്രതലത്തിൽ വയ്ക്കരുത്. അല്ലാത്തപക്ഷം വെള്ളം ഉളളിലിറങ്ങി ആ ഈർപ്പത്തിൽ അണുക്കൾ ഉണ്ടാക്കും.
7. ടോയ്ലറ്റിൽ നിന്ന് കഴിവതും അകലെ ബ്രഷ് മാറ്റിവയ്ക്കുക. പല്ലിയും പാറ്റയും ചെറുപ്രാണികളും നക്കാത്ത തരത്തിൽ ഉയർന്ന അടച്ചുറപ്പുള്ള ഭാഗത്ത് ഹോൾഡർ/ കപ്പ് വച്ച് നെടുകെ നിർത്തുന്നതാണ് ഉചിതം.
8. എല്ലാ ദിവസവും ഉപയോഗിക്കും മുമ്പ് ചെറു ചൂടുവെള്ളത്തിൽ ബ്രഷ് കഴുകുക . മറ്റൊരാളുടെ ബ്രഷ് ഒരിക്കലും ഉപയോഗിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക